പെരിങ്ങത്തൂർ: പെരിങ്ങത്തൂർ ഐ ടി ഇ .ഡി എൽ എഡ് 2022-24 ബാചിന്റെ ബിരുദ ദാന ചടങ്ങ് ഗ്രാൻഡേസാ 2025 പ്രൗഢമായി സമാപിച്ചു.
ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടി കണ്ണൂർ ജില്ല ഡയറ്റ് പ്രിനിസിപ്പൽ ശ്രി പ്രേമരാജൻ മാസ്റ്റർ ഉദ്ഘടാനം ചെയ്തു. കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ അബ്ദുന്നാസർ യു കെ കുട്ടികൾക്ക് ബിരുദം കൈമാറി.
51 കുട്ടികളേ കൂടി അധ്യാപകരായി സമൂഹത്തിന് സമർപ്പിക്കുന്നതിൽ അഭിമാനം ഉണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.
വേദിയിൽ ബാച്ചിന്റെ 'വേര്' എന്ന് നാമകരണം ചെയ്ത മാഗസിൻ പ്രകാശനവും നടന്നു. വിദ്യാർഥി പ്രധിനിധി സഅദ് നന്ദി ഭാഷണം നടത്തി