Zygo-Ad

പാനൂരിൽ പ്ലസ് വൺ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ഇടക്കാല ജാമ്യം

 


പാനൂർ : കഴിഞ്ഞ ദിവസം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ മൂന്നു പേർക്ക് തലശ്ശേരി കോടതി ഇടക്കാല ജാമ്യം നൽകി. 

മർദനമേറ്റ് കൈയുടെ എല്ല് പൊട്ടിയ വിദ്യാർഥിയെ തലശ്ശേരി സഹകരണ ആസ്‌പത്രിയിൽ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. 

കൊളവല്ലൂർ പോലീസിൽ ലഭിച്ച പരാതിയിലാണ് കേസെടുത്തത്. അഞ്ച് സീനിയർ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. രണ്ട് വിദ്യാർഥികളെ കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണ്.

വളരെ പുതിയ വളരെ പഴയ