പാനൂർ :എലാങ്കോട് പുലിയുടെ സാന്നിധ്യം കണ്ടു എന്ന് പറയുന്ന സ്ഥലത്ത് കണ്ടെത്തിയത് കാട്ടുപൂച്ചയുടെ കാൽപ്പാടുകൾ ആണെന്ന് സ്ഥിരീകരണം. പോലീസ് ഉദ്യോഗസ്ഥന്മാരും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ളവരും നടത്തിയ തെരച്ചിൽ പുലിയുടെ കാൽപ്പാടുകൾ പരിശോധിച്ച് ആശങ്ക വേണ്ടെന്ന് അറിയിച്ചു. പുലിയുടേതിന് സമാ നമായ കാൽപ്പാടുകൾ ആണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യം ഉണ്ടായാൽ പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും സ്ഥലം എംഎൽഎ കെ പി മോഹനൻ പാനൂർ നഗരസഭ അധ്യക്ഷൻ കെ പി ഹാഷിം സ്ഥലത്തെത്തിയിരുന്നു. കണ്ടത് പുലിയെ ആണെന്ന് പെൺകുട്ടി തറപ്പിച്ചു പറഞ്ഞതോടെ എംഎൽഎ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. ഫോറസ്റ്റ് വാച്ചർ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി. കാൽപ്പാടു കണ്ടു കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു.
അല്പം സമയം കൊണ്ട് കണ്ണവം ഫോറസ്റ്റ് ബീറ്റ് ഓഫീസർ ജോബിനും സംഘവും എത്തി അവരും കാൽപ്പാദം കാട്ടുപൂച്ചയുടെതാണെന്ന് വ്യക്തമാക്കിയതോടെ ആശങ്ക ഒഴിഞ്ഞു.