കുന്നോത്ത്പറമ്പ്: കുന്നോത്ത്പറമ്പ് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ കൃത്യതാ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കൂത്ത്പറമ്പ് കൃഷി അസി: ഡയരക്ടർ ഷീന നിർവ്വഹിച്ചു.
യോഗത്തിൽ വാർഡ് മെമ്പർ ഉഷ എം അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മാസ്റ്റർ സ്വാഗതവും കൃഷി ഓഫിസർ ആനന്ദ് കൃഷി അസിസ്റ്റൻറ് അരുൺ, എ സുരേന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
കുന്നോത്ത്പറമ്പ് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഈസ്റ്റ് ചെണ്ടയാടുള്ള രവീന്ദ്രൻ മാസ്റ്ററുടെ 50 സെൻ്റ് സ്ഥലത്ത് കൃത്യതാ കൃഷി നടപ്പിലാക്കിയത്. കഴിഞ്ഞ ഓണക്കാലത്ത് ,ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയുടെ ഭാഗമായി പൂക്കൃഷി നടത്തിയിരുന്നു.
തുടർന്ന് കൃഷി ഓഫീസറുടെ നിർദേശ പ്രകാരം മാങ്ങാട്ടിടത്തുള്ള ഒരു കൃത്യതാ കൃഷി സ്ഥലം സന്ദർശിക്കുകയും കാര്യങ്ങൾ മനസ്സിലാക്കി ഇവിടെ നടപ്പാക്കുകയുമാണ് ചെയ്തത്.
ആദ്യം കള്ളി കീറി അതിൽ പച്ചിലവളം, ചാണകപ്പൊടി, എല്ലുപൊടി, കോഴിവളം, ആട്ടിൻ കാഷ്ടം എന്നിവ നിറച്ച് വരമ്പാക്കി മാറ്റി അതിനു മുകളിൽ മൾച്ചിംങ്ങ് ഷീറ്റ് ഇട്ട് തുള്ളി നന സംവിധാനം ചെയ്തു. നനയ്ക്കുമ്പോൾ ഒരു മണിക്കൂർ വേണ്ട സ്ഥലത്ത് ഇവിടെ പൈപ്പ് ഓൺ ചെയ്താൽ മതി.
ഇതു മാത്രമല്ല കള ശല്യം തീരെ ഇല്ല. ബാഷ്പീകരണം വളരെ കുറവ് കൃത്യമായ അളവിൽ വളവും വെള്ളവും ലഭിക്കുന്നു എന്നതാണ് ഇതിൻ്റെ നേട്ടമെന്നും നല്ല വിളവെടുപ്പാണ് ലഭിക്കുന്നതെന്നും കർഷകൻ രവീന്ദ്രൻ മാസ്റ്റർ പറഞ്ഞു.
പയർ ,വെണ്ട, മുളക്, വെള്ളരി, പാവയ്ക്ക, പൊട്ടിയ്ക്ക, കക്കിരി എന്നി കൃഷികളാണ് ചെയ്യുന്നത്.