Zygo-Ad

ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കി ആരോഗ്യവകുപ്പ്

 


ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന് മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് ഒഴിവാക്കി. ആശാ വര്‍ക്കാരുമാരുടെ ഓണറേറിയത്തിന് നേരത്തെ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ഓണറേറിയം കുടിശിക ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശാ വര്‍ക്കര്‍മാര്‍ മറ്റൊരു ആവശ്യം കൂടി അംഗീകരിച്ചത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തീരുമാനം ആയിട്ടില്ല.

രണ്ട് മാസത്തെ ഓണറേറിയം കുടിശ്ശികയാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചത്. കുടിശ്ശിക നല്‍കാന്‍ 52.85 കോടി രൂപയാണ് അനുവദിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടന്‍ നല്‍കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ദിവസങ്ങളായി ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്തത്.

വളരെ പുതിയ വളരെ പഴയ