Zygo-Ad

സ്മയിൽ പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി


 പെരിങ്ങത്തൂർ : പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിന്  വേണ്ടി രൂപം കൊടുത്ത സ്മയിൽ പഠന പരിപോഷണ പദ്ധതിയ്ക്ക് പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ:എൻ.എ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഇംപ്ളിമെൻ്റിംഗ് ഓഫീസർ സുധീർ ബാബു  പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റർ വി.കെ അബ്ദുൾ നാസർ , സ്റ്റാഫ് സെക്രട്ടറി പി.കെ നൗഷാദ് , മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് കുറുവാളി മമ്മു ഹാജി, എം.പി അബ്ദുൽ കരീം , യു മൊയ്തു , സമീർ  ഓണിയിൽ, എം മുഹമ്മദ് ബഷീർ , എ.പി റഷീദ് , പി.പി നസ്റീന , മുഹമ്മദ് കൊട്ടാറത്ത്, സ്കൂൾ ലീഡർ സബീഹ് അഹമ്മദ് എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ