ചൊക്ലി: ഈ മാസം 24 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മുസ്ലീം ലീഗിലെ എം.വി അബ്‌ദുല്ല നാമനിർദേശ പത്രിക സമർപ്പിച്ചു.
യു.ഡി.എഫ് നേതാക്കളോടൊപ്പം എത്തി പന്ന്യന്നൂർ പഞ്ചായത്ത് സെക്രട്ടറി എം.വി ഷീജക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ മരിച്ച സി.കെ. അശോകൻ പ്രതിനിധാനം ചെയ്ത മൂന്നാം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.