Zygo-Ad

ബാംഗ്ലൂരില്‍ ഷോപ്പിങ് മാള്‍ തുടങ്ങാനെന്ന വ്യാജേനെ 32 കോടി തട്ടി; ചൊക്ലി സ്വദേശിയായ യുവാവിനെതിരെ ഇരകളായവരുടെ പരാതി

ചൊക്ലി: ബാംഗ്ലൂരില്‍ ഷോപ്പിങ് മാള്‍ തുടങ്ങുന്നതിനായി ചൊക്ലി സ്വദേശിയായ യുവാവ് 33 കോടി രൂപ വഞ്ചിച്ചതായി തട്ടിപ്പിന് ഇരയായ പ്രദേശവാസികള്‍ കണ്ണൂർ പ്രസ് ക്ലബ്ബില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ചൊക്ലി പഞ്ചായത്തില്‍ എട്ടാം വാർഡ് സ്വദേശിയായ മാണിക്കോത്ത് കണ്ടിയില്‍ അഫ്സല്‍ എന്നയാളാണ് വൻ തട്ടിപ്പു നടത്തിയത്.

മൂന്ന് വർഷം മുൻപ് അഫ്സല്‍ താൻ ബാംഗ്ലൂർ ആസ്ഥാനമാക്കി ഒരു ഷോപ്പിങ് മാള്‍ നിർമ്മിക്കുന്നുവെന്നു നാട്ടുകാരും സുഹൃത്തുക്കളുമായ ആളുകളെ അറിയിക്കുകയായിരുന്നു. 

ഇതു പ്രകാരം 15 പേർ 32 കോടിയില്‍പ്പരം നിക്ഷേപിച്ചുവെങ്കിലും ചൊക്ലി പഞ്ചായത്തിലെ എട്ടാം വാർഡ് സ്വദേശിയായ മാണിക്കോത്ത് കണ്ടിയില്‍ അഫ്സല്‍ മുങ്ങുകയായിരുന്നു.

നിക്ഷേപകർ നല്‍കിയ പണം അടിയന്തിരമായി തിരിച്ചു നല്‍കണമെന്ന് ആവശ്യപെട്ട് തലശ്ശേരി എ.സി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. 

ലക്ഷങ്ങള്‍ നഷ്ടപ്പെട്ട പ്രവാസികളായ നിഷേപകർക്ക് നീതി ലഭിക്കുന്നതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അഫ്സലിൻ്റെ വീടിന് മുൻപില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

വാർത്താ സമ്മേളനത്തില്‍ അബ്ദുള്‍ അസീസ്, മുഹമ്മദ് അർഷാദ് 'പി.എം റഫീഖ്, നിസാമുദ്ദീൻ, കെ.കെ ദുർഗാപ്രസാദ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ