Zygo-Ad

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റിന് അക്രമം;പ്രതിഷേധ പ്രകടനം നടത്തി

 


ചെണ്ടയാട്: പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിജീഷ് കെ പി യെ തുണ്ടിയിൽ മoപുര ക്ഷേത്ര പരിസരത്ത് വച്ച് സിപിഎം പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിള്ളങ്ങലിൽ പ്രതിഷേധ പ്രകടനവും വരപ്രയിൽ പ്രതിഷേധ യോഗവും നടത്തി.

ഡി സി സി സെക്രടറി കെ പി സാജു പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.ഡി സി സി സെക്രട്ടറി ഹരിദാസ് മൊകേരി, സി വി എ ജലീൽ, രാമചന്ദ്രൻ കെ പി തേജസ് മുകുന്ദ്, രാഹുൽ വി പി, ബിന്ദു കെ സി, പുഷ്പ മരുന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.

    ഭാസ്ക്കരൻ വയലാണ്ടി, എ പി രാജു, ജയൻ ചെണ്ടയാട്, സനൂപ് കെ കെ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി

വളരെ പുതിയ വളരെ പഴയ