പന്ന്യന്നൂർ: ഇക്കഴിഞ്ഞ രണ്ടിന് രാത്രി 9.30നാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ കാട്ടിമുക്ക് സ്വദേശിയായ ഹിറാ ഹൗസിൽ മുഹമ്മദ് (60) നെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാർ കണ്ടെത്താൻ തീവ്ര ശ്രമത്തിലാണ് പാനൂർ പൊലീസ്. സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.