ചൊക്ലി: ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രയയപ്പിൻ്റെയും വാർഷികാഘോഷത്തിൻ്റേയും ഉദ്ഘാടനം വടകര പാർലമെൻ്റ് മണ്ഡലം എംപി ഷാഫി പറമ്പിൽ നിർവഹിച്ചു.
എം പിയെ എൻ സി സി കേഡറ്റുകൾ ഗൗർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു. ഇന്നത്തെ കുട്ടികൾ ഒരുപാട് പ്രതിസന്ധികളെ നേരിടുകയാണ്. ഇത്തരം പ്രതിസന്ധികളെ അതി ജീവിക്കാൻ കുട്ടികൾക്ക് കഴിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിരമിക്കുന്ന അധ്യാപകരായ പ്രഥമാധ്യാപകൻ പ്രദീപ് കിനാത്തി, ഹയർ സെക്കൻ്ററി ഹിന്ദി അധ്യാപിക പി ആർ രാഗി, ഹയർ സെക്കൻ്ററി അറബിക് അധ്യാപകൻ കെ അസീസ്, ഹയർ സെക്കൻ്ററി ഇംഗ്ലീഷ് അധ്യാപകൻ കെ.ചന്ദ്രൻ, ഹൈസ്കൂൾ ഹിന്ദി അധ്യാപിക സി വി അജിത എന്നിവർക്കുള്ള ഉപഹാരവും എം.പി നൽകി.
പ്രശസ്ത സാഹിത്യ നിരൂപകനും ഗവൺമെൻ്റ് മടപ്പള്ളി കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറുമായ കെ വി സജയ് മുഖ്യ പ്രഭാഷണം നടത്തി. ആർ.വി മ്യൂസിക് ബാന്റിന്റെ സ്വാഗത ഗാനത്തോടു കൂടി ആരംഭിച്ച പരിപാടിയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൾ പ്രശാന്തൻ തച്ചറത്ത് സ്വാഗതം പറഞ്ഞു. വിരമിക്കുന്ന അധ്യാപകർക്കുള്ള മാനേജ്മെൻ്റിൻ്റെ ഉപഹാരം സ്കൂൾ മാനേജർ കെ പ്രസീത്കുമാർ നൽകി.
സ്കൗട്ട് ആൻ്റ് ഗൈഡ് ലോങ്ങ് സർവീസ് അവാർഡിന് അർഹരായ എൻ സ്മിത, ടി പി നിഷ ,കെ അനിൽകുമാർ, ആർ അജേഷ് എന്നിവർക്കുള്ള ഉപഹാരം മുഖ്യ പ്രഭാഷകൻ കെ വി സജയ് ആണ് നൽകിയത്. സംസ്ഥാന തല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എ കെ ഗീത നൽകുകയുണ്ടായി.
വാർഡ് മെമ്പർ എൻ പി സജിത, പി ടി എ പ്രസിഡണ്ട് കെ.ടി.കെ പ്രദീപൻ, മദർ പിടിഎ പ്രസിഡണ്ട് ശ്രീനില ശ്രീധരൻ ഉപ പ്രഥമാധ്യാപിക എൻ.സ്മിത, ഹയർ സെക്കൻ്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി എ രചീഷ്, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ് കുമാർ, എസ് ആർ ജി കൺവീനർ പി എം രജീഷ്, സ്കൂൾ പാർലമെൻറ് ചെയർപേഴ്സൺ ഇ എം നിയുക്ത ,ആർ.അജേഷ് എന്നിവർ സംസാരിച്ചു.