Zygo-Ad

വളയം യു പി സ്കൂൾ ശതാബ്ദി ആഘോഷം ഇന്ന് തുടങ്ങും.


നാദാപുരം: വളയം യുപി സ്കൂൾ ശതാബ്ദി ആഘോഷത്തിന് രണ്ട് മാസം നീളുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ചൊവ്വ രാവിലെ 10ന് സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന മെഡിക്കൽ ക്യാമ്പോടെ തുടക്കമാവും. 

18 ന് ഗുരു വന്ദനം വിരമിച്ച അധ്യാപകരുടെ സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി പ്രദീഷ് ഉദ്ഘാടനം ചെയ്യും. 

22 ന് മുൻ കാല പിടിഎ പ്രസിഡൻ്റുമാരുടെ സംഗമം, 24 ചിത്രപ്രദർശനം നാട്ടറിവ്, 31 പ്രതിഭാ സംഗമം, ഫെബ്രുവരി 4 ന് വർണ്ണോത്സവം, ഫെബ്രുവരി 11 ന് നടക്കും. 

ലിറ്റിൽ ബഡ്സ് ഡേ, വാർഷികാഘോഷം, സമാപനം, കെ കെ സജീവിൻ്റെ യാത്രയയപ്പ് സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 

പ്രധാന അധ്യാപിക വി കെ അനില, കെ കെ സജീവൻ, ഇ കെ സുനിൽ, ടി പി ഹാഷിം എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ