Zygo-Ad

പാനൂരിൽ സത്യപ്രതിജ്ഞക്കിടെ ഗാന്ധി സൂക്ത ലഘുലേഖ നൽകിയതിനെതിരെ സി.പി.എം പ്രതിഷേധം.


 

പാനൂർ: നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞക്കിടെയാണ് ഗാന്ധി സൂക്തങ്ങൾ അടങ്ങിയ ചെറു പുസ്തകത്തിൻ്റെ വിതരണം വിവാദമായത്. ആലപ്പുഴയിലെ മുൻ എംഎൽഎ കെ.എചന്ദ്രൻ നഗരസഭാംഗങ്ങൾക്ക് നൽകാൻ എത്തിച്ചതാണ് ജനപ്രതിനിധികൾക്കുള്ള ഗാന്ധി സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖ. ഇതിൽ മുൻ എംഎൽഎയുടെ ആശംസയുമുണ്ട്. 

ഇതിൽ പ്രതിഷേധിച്ച സി.പിഎം കൗൺസിലർ എം പി ബൈജു സത്യപ്രതിജ്ഞ നടക്കുന്നതിനിടെ വേദിയിലെത്തി ഗാന്ധി സൂക്ത മടങ്ങിയ പുസ്തകം ആർ.ഒ വിന് തിരികെ നൽകി  പ്രതിഷേധിച്ചു.

സംഭവത്തിന് ശേഷം  യു.ഡി.എഫ് അംഗങ്ങൾ ബസ് സ്റ്റാൻ്റിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.സി .പി .എം ൻ്റെ ഗാന്ധി നിഭയിൽ സമൂഹ മനസാക്ഷി ഉയരണമെന്ന് യു.ഡി എഫ് നേതാക്കൾ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ