എലാങ്കോട്: എലാങ്കോട് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ അനുസ്മരണ സംഗമം നടത്തി.
സാഹിത്യകാരൻ ശ്രി രാജു കാട്ടുപുനം അനുസ്മരണ പ്രഭാഷണം നടത്തി. വായന ശാല സെക്രട്ടറി പത്മനാഭൻ മാസ്റ്റർ സ്വാഗതവും സുരേഷ് മാസ്റ്റർ അധ്യക്ഷ ഭാഷണവും നടത്തി.
കേരളത്തിന്റ പ്രിയ എഴുത്തുകാരൻ എം ടി യുടെ രചനാ വൈഭവങ്ങൾ ചർച്ചയായി. നൗഷാദ് മാസ്റ്റർ, യാക്കൂബ് എലാങ്കോട്, വത്സരാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.