പാനൂർ :പാനൂർ നഗരസഭാ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 13ന് നടക്കും. മുസ്ലിം ലീഗിലെ വി.നാസർ മാസ്റ്റർ യു ഡി എഫുമായി ഉണ്ടാക്കിയ ധാരണയെ തുടർന്നാണ് സ്ഥാനമൊഴിഞ്ഞത്.
നിലവിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ കെ.പി ഹാഷിമാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
മത്സരമുണ്ടാകുമെങ്കിലും ഹാഷിം തന്നെ ചെയർമാനാകുമെന്നുറപ്പാണ്. കോൺഗ്രസ് നേതാവ് കൂടിയായ രാജേഷ് മാസ്റ്റർ സ്റ്റാന്റിംഗ് കമ്മിറ്റിയിലെത്തിയേക്കും.