പാനൂർ: പാനൂർ നഗരസഭയുടെ പുതിയ ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി പെരിങ്ങത്തൂർ ടൗൺ വാർഡിൽ നിന്ന് വിജയിച്ച നൗഷത്ത്കൂടത്തിലിനെ നിശ്ചയിച്ചു. മുസ്ലിം ലീഗ് നഗരസഭാ പാർലമെന്ററി ബോർഡ് യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
പി.പി.എ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രമുഖ നേതാക്കളായ പി.കെ ഷാഹുൽ ഹമീദ്, ഡോ. എൻ.എ മുഹമ്മദ് റഫീഖ്, വി. നാസർ, എം.സി അൻവർ, എം. ഗഫൂർ, നൗഷാദ് അണിയാരം, ബഷീർ ആവോലം, ബേങ്കിൽ ഹനീഫ് എന്നിവർ പങ്കെടുത്തു. നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് നൗഷത്ത് കൂടത്തിലിന്റെ നേതൃത്വം കരുത്തേകുമെന്ന് യോഗം വിലയിരുത്തി.
