പാനൂർ: നഗരസഭ ചെയർമാൻ സ്ഥാനത്തെ ചൊല്ലി മുസ്ലീം ലീഗിൽ തർക്കം. പെരിങ്ങത്തൂരിൽ ഒരു വിഭാഗം പ്രകടനം നടത്തി. ഉമൈസ തിരുവമ്പാടിയെ ചെയർപേഴ്സണായി ഉയർത്തി കാട്ടിയാണ് ഒരു വിഭാഗം രംഗത്തു വന്നത്. കൂടത്തിൽ നൗഷത്തിനെ തീരുമാനിച്ചതിൽ പ്രതിഷേധിച്ചാണ് പ്രകടനം.
തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉയർന്ന വിഭാഗീയത കാരണം നഗരസഭയിലെ 4ാം വാർഡിൽ മുസ്ലീം ലീഗ് വിമത സ്ഥാനാർത്ഥി മത്സരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നഗരസഭ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിലും പ്രതിഷേധം ഉയർന്നത് പാർട്ടിയിൽ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്.
