ചൊക്ലി: വിദ്യാർഥിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാവയവം പ്രദർശിപ്പിച്ചതിന് ഒരാളെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു.
കരിയാട് പടന്നക്കരയിൽ വാടക വീട്ടിൽ താമസിക്കുന്ന പേരാമ്പ്ര നടുവണ്ണൂരിൽ ആലച്ചിയിൽ സുനീത് കുമാറി(53)നെയാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ രാകേഷിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഞായർ വൈകീട്ട് മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
വീട്ടിനടുത്തുള്ള പറമ്പിലൂടെ നടന്ന പോകുകയായിരുന്ന 12- വയസുകാരിയെ വസ്ത്രം പൊക്കി ലൈംഗികാവേവം കാണിച്ചു എന്നാണ് പരാതി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോക്സോ കുറ്റം ചുമത്തി റിമാൻഡ് ചെയ്തു
