Zygo-Ad

മതപ്രഭാഷണ പരമ്പരക്ക് തുടക്കമായി


 ചമ്പാട് : ഏരൂൽ മസ്‌ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മതപ്രഭാഷണം, ദിക്റ്, ദുആ മജ്ലിസിന് തുടക്കമായി. ഡോ. അബ്ദുസ്സലാം മുസ്ലിയാർ ദേവർശോലയുടെ പ്രഭാഷണത്തോടെ ആദ്യദിന പരിപാടി ആരംഭിച്ചത്. 

ഇന്ന്  ഖാരിഅ് കെ മുസ്തഫ സഖാഫി തെന്നല, ആറിന് റഹ്‌മതുല്ല സഖാഫി എളമരം, ഏഴിന് ഹാഫിള് മസ്ഊദ്, സഖാഫി ഗൂഢലൂർ തുടങ്ങിയ പ്രമുഖർ പ്രഭാഷണം നടത്തും.

സമാപന ദിനമായ എട്ടി ന് സയ്യിദ് ബായാർ തങ്ങൾ ദുആ മജ്ല‌ിസിന് നേതൃത്വം നൽകും. അന്നേ ദിവസം ശമീർ സഖാഫി കാട്ടാമ്പള്ളി ഉദ്ബോ ധന പ്രഭാഷണം നടത്തും.സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും,വാഹന സൗകര്യവും അന്നദാനവും ഏർപ്പെടുത്തിയതായി സംഘാടകരായ

 അബ്ദുൽ മജീദ് റഹ്മാനി, മൻസൂർ ശാമിൽ ഹിശാമി, നൗശി ക്ക് സഖാഫി, പി. വി ഉനൈസ് മാസ്റ്റർ ഹൈഫ ഖാദർ ഹാജി, ശാമിൽ ചമ്പാട് എന്നിവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ