പാനൂർ :കല്ലിക്കണ്ടി എൻഎഎം കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ഇ കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സക്കീന തെക്കയിൽ അധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. ടി മജീഷ് പദ്ധതി വിശദീകരിച്ചു. ക്യാമ്പസിൽ ശുചികരണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് ഉപയോഗ നിരോധനം, വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, മാലിന്യ സംസ്കരണം, ഹരിത പ്രോട്ടോകോൾ, സോളാർ എനർജി ഉപയോഗം തുടങ്ങിയവ നടപ്പാക്കി. അടിയോട്ടിൽ അഹമ്മദ്, പി പി എ ഹമീദ്, കെ പി സമീന, വി വി പ്രസാദ്, കെ പി വിനയകുമാർ, ബാലൻ വയലേരി, സമീർ പറമ്പത്ത്, ഡോ. വി വി ഹസീബ്, ഡോ. മിനിമോൾ വി കെ, എം ഗഫൂർ, ഡോ. ഷമീർ എ പി, ഡോ. മുഹമ്മദ് ഇസ്മായിൽ കെ എം, ഡോ. സുനിത പി വി എന്നിവർ സംസാരിച്ചു.