Zygo-Ad

നായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് മരിച്ച തൂവക്കുന്നിലെ മുഹമ്മദ്‌ ഫസലിന്റെ വസതി ഷാഫി പറമ്പിൽ എം.പി സന്ദർശിച്ചു


 പാനൂർ :കഴിഞ്ഞ ദിവസം നായയെ കണ്ട് ഭയന്ന് ഓടി കിണറ്റിൽ വീണ് മരിച്ച തൂവക്കുന്നിലെ മത്തത്ത് മുഹമ്മദ്‌ ഫസലിന്റെ വസതി ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു. പിതാവ് ഉസ്മാനെയും ബന്ധുക്കളെയും എം പി ആശ്വസിപ്പിച്ചു.

കുന്നോത്ത് പറമ്പ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മദലി, കൊണ്ഗ്രെസ്സ് മണ്ഡലം സെക്രട്ടറി ഭാസ്കരൻ കുട്ടക്കെട്ടിൽ, യൂത്ത് കെയർ ജില്ലാ കോ -ഓർഡിനേറ്റർ പി പി പ്രജീഷ്, ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷറഫ് പാറമ്മൽ എന്നിവരും എം പി ക്കൊപ്പം ഉണ്ടായിരുന്നു 

പ്രദേശത്തെ രൂക്ഷമായ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് തൂവക്കുന്ന് ശാഖാ എം എസ് എഫ് കമ്മിറ്റി ഷാഫി പറമ്പിൽ എം പി ക്ക് നിവേദനം നൽകി

വളരെ പുതിയ വളരെ പഴയ