മൊകേരി: സിപിഎം -24ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി മൊകേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം മൊകേരി മിനി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു - സിപിഎം നേതാവ് പി.കെ. മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സിപിഎം ഏറിയ കമ്മിറ്റി അംഗം പി.സരോജിനി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എ.ദിനേശൻ സ്വാഗതം പറഞ്ഞു.
തൊഴിലുറച്ച് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു.
തൊഴിൽ ദിനങ്ങൾ 150 ദിവസമാക്കുക, എപിഎൽ- ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവർക്കും തുലാ കൊത്തും കർക്കിടക കൊത്തും സാധ്യമാക്കുക, തൊഴിൽ വേതനം വർദ്ധിപ്പിക്കുക, എൻഎംഎം എസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ തൊഴിലാളി സംഗമത്തിലെ സംവാദത്തിൽ ഉയർന്നു വന്നു.
എൻആർഇജി തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ബവിഷ വിനോദ്, കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി വി.പി. ഷൈനി എന്നിവർ സംസാരിച്ചു.