
പാനൂർ: പാനൂർ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി മുസ്‌ലിം ലീഗിലെ നൗഷത്ത് ടീച്ചർ കൂടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് നൗഷത്ത് ടീച്ചർ അധികാരമേറ്റത്.
തിരഞ്ഞെടുപ്പ് ഫലം
നൗഷത്ത് ടീച്ചർ കൂടത്തിൽ (മുസ്‌ലിം ലീഗ്) – 23 വോട്ടുകൾ പി.പി. ശബ്ന (സി.പി.എം) – 13 വോട്ടുകൾ സാവിത്രി (ബി.ജെ.പി) – 3 വോട്ടുകൾ
എൽ.ഡി.എഫിലെ കോടൂർ ബാലൻ അസുഖം കാരണം വോട്ടെടുപ്പിൽ പങ്കെടുക്കാനായില്ല. മുസ്‌ലിം ലീഗ് വിമതനായി മത്സരിച്ച നാലാം വാർഡിലെ വി. റഫീഖ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.
രാഷ്ട്രീയ പശ്ചാത്തലം
നഗരസഭയിലെ 18-ാം വാർഡ് (പെരിങ്ങത്തൂർ ടൗൺ) എന്ന ഏറ്റവും കൂടുതൽ വോട്ടിൻ്റെ ഭൂരിപക്ഷമുള്ള വാർഡിൽ നിന്നാണ് നൗഷത്ത് ടീച്ചർ കൂടത്തിൽ വിജയിച്ചത്.
2010 മുതൽ 2014 വരെ പെരിങ്ങളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ – തൊഴിൽ മേഖല
കെമിസ്ട്രിയിൽ എം.എഫ് (MAF) നേടിയ നൗഷത്ത് ടീച്ചർ, പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ കെമിസ്ട്രി അധ്യാപികയാണ്.
പാനൂർ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് നൗഷത്ത് ടീച്ചറുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി പുതിയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷ