പാനൂർ : പൂക്കോം വലിയാണ്ടി പീടികയിൽ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്യാണ വീട്ടിൽ ആർ എസ് എസ് അക്രമം. മൂന്ന് പേർക്ക് പരിക്ക് .
കോൺഗ്രസ് പ്രവർത്തകരായ ആഷിൻ, സൽമിൻ, ജിഷിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അണിയാരം പൂമരച്ചോട്ടിലെ പുത്തൻ വീട്ടിൽ അശോകൻ്റെ വിവാഹ വീട്ടിൽ വെച്ച് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഉച്ചയ്ക്കും കോൺഗ്രസ്സ് പ്രവർത്തകരെ ആർ.എസ്.എസുകാർ ആക്രമിക്കുകയായിരുന്നുവെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. സാജു, ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ഹാഷിം എന്നിവർ പറഞ്ഞു.
അക്രമത്തിൽ നേതാക്കൾ പ്രതിഷേധിച്ചു. എന്നാൽ കല്യാണ വീട്ടിൽ ഭക്ഷണം വിളമ്പുന്ന ആർഎസ്എസ് പ്രവർത്തകരെ കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് ആർഎസ്എസ് ആരോപിച്ചു. ആർഎസ്എസ് പ്രവർത്തകനായ എം ടി കെ റീജിത്തിനെ തലശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.