പാനൂർ : കല്ലിക്കണ്ടി കേന്ദ്രമായി ഉന്നതവിദ്യാഭാസ പഠനത്തിന് ശ്രമം തുടങ്ങി. ആദ്യ പടിയായി ലോ കോളേജ് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. കല്ലിക്കണ്ടി കേന്ദ്രമായി രൂപവത്കരിച്ച സമന്വയ എജുക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
ഇതിനായി കല്ലിക്കണ്ടി എൻ.എ.എം. കോളേജിനടുത്ത് വാങ്ങിയ അഞ്ചേക്കർ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ലോ കോളേജിനായി കണ്ണൂർ സർവകലാശാലയ്ക്ക് അപേക്ഷ നൽകി. അക്കൗണ്ടിങ് കോഴ്സടക്കം തുടങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്
കല്ലിക്കണ്ടി എൻ.എ.എം. കോളേജ് കമ്മിറ്റി ഭാരവാഹികളായ അടിയോട്ടിൽ അഹമ്മദ്, പി.പി.എ.ഹമീദ്, ആർ.അബ്ദുള്ള എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങളും വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുള്ള 55 പേരുമാണ് ട്രസ്റ്റിലുള്ളത്.