കണ്ണൂർ ജില്ലയിലെ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ-മുണ്ടത്തോട് പി. ഡ. ബ്ലു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു മരാമത്ത് വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ്, സ്ഥലം എം എൽ എ കെ പി മോഹനൻ, പാനൂർ പി ഡബ്ലു ഡി അസി. എഞ്ചിനീയർ കെ പി പ്രദീപ് എന്നിവർക്ക് കൂത്ത്‌പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അലി നിവേദനം നൽകി.
കടവത്തൂർ -മുണ്ടത്തോട് റോഡ് വർഷങ്ങളായി പൊട്ടി പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ട്. മഴക്കാലമായാൽ വെള്ളക്കെട്ട് പതിവാണ്.
പ്രസ്തുത റോഡ് തുടങ്ങുന്ന കടവത്തൂർ മുതൽ കീഴ്മാടം വരെയും കടവത്തൂർ മുതൽ കല്ലിക്കണ്ടി വരെയും ഉള്ള പി. ഡ. ബ്ലു റോഡ് കിഫ്ബി യിൽ ഉൾപ്പെടുത്തി പണി ആരംഭിക്കാൻ പോവുകയാണ്.
മറ്റൊരതിർത്തിയായ മുണ്ടത്തോട്പാലം മുതൽ പാറക്കടവ് വരെയുള്ള റോഡ് നൂതനമായ രീതിയിൽ ടാറിംഗ് പൂർത്തീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ അതിനിടയിൽ വരുന്ന കൃത്യം രണ്ട് കിലോ മീറ്ററൊളം മാത്രമുള്ള റോഡ് ആവശ്യമായ ഡ്രൈനെജ് സൗകര്യത്തോട് കൂടി മെക്കാഡം ടാറിംഗ് നടത്തിയാൽ പൊതു ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമാവുമെന്നും മെമ്പർ ചൂണ്ടിക്കാട്ടി