Zygo-Ad

കുന്നോത്ത്പറമ്പ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിലെ പുത്തൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ കോൺക്രീറ്റ് റോഡ് ഉദ്‌ഘാടനം ചെയ്തു


 കുന്നോത്ത്പറമ്പ:വടകര ലോക്സഭ മണ്ഡലം എം പി ആയിരുന്ന കെ മുരളീധരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് നിർമിച്ച കുന്നോത്ത്പറമ്പ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിലെ പുത്തൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ കോൺക്രീറ്റ് റോഡ് ഷാഫി പറമ്പിൽ എം പി ഉദ്‌ഘാടനം ചെയ്തു .

ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് ഉദ്‌ഘാടകനെ പരിപാടിയിലേക്ക് ആനയിച്ചത്. സമീപത്തെ പുത്തൂർ ഈസ്റ്റ്‌ എൽ പി സ്കൂളും ഷാഫി പറമ്പിൽ എം പി സന്ദർശിച്ചു. കുട്ടികളുമായി കുറച്ച് നേരം സംവദിച്ചു 

പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എൻ അനിൽകുമാർ, ബ്ലോക്ക് മെമ്പർ വി പി ശാന്ത, എൻ പി അനിത,ഖദീജ തെക്കയിൽ, ഫൈസൽ കൂലോത്ത്, പി വി അഷ്‌കർ അലി, എം ഉഷ, കെ സി ജിയേഷ്, ടി സുജില, പി പി എ ഹമീദ്, അശോകൻ ചിറ്റിക്കര, ഉമ്മർ കൊമ്പൻ, യൂനസ് പട്ടാടം, എൻ കെ അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു    വാർഡ് മെമ്പർ പി കെ മുഹമ്മദലി സ്വാഗതം പറഞ്ഞു

വളരെ പുതിയ വളരെ പഴയ