Zygo-Ad

എസ്ഡിപിഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

 


പാനൂർ :തെരുവ് നായകളെ കണ്ട് ഭയന്നോടി അബദ്ധത്തിൽ കിണറ്റിൽ വീണ് മരണപ്പെട്ട മുഹമ്മദ് ഫസലിൻ്റെ മരണത്തിന് ഉത്തരവാദികൾ അധികാരികളുടെ നിസ്സംഗതയും കാര്യക്ഷമമില്ലായ്മയാണെന്നും  ചൂണ്ടിക്കാട്ടി എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രകടനം പോലീസ് തടഞ്ഞു, സംസ്ഥാനത്തിലുടനീളം അനുദിനം തെരുവുനായകളുടെ ആക്രമണം പതിവായി കൊണ്ടിരിക്കുകയാണെന്നും മരണപ്പെട്ട മുഹമ്മദ് ഫസലിന്റെ കുടുംബത്തിന് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കണ്ണൂർ ജില്ലാ പ്രവർത്തക സമിതി അംഗം ഹാറൂൺ കടവത്തൂർ ആവശ്യപ്പെട്ടു,
എസ്ഡിപിഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻ്റ് റിജാസ് തവരയിൽ വൈ:പ്രസിഡൻ്റ് സഹീർ പുറക്കളം സെക്രട്ടറി കെ വി റഫീഖ് കോട്ടയം പൊയിൽ  ,മുസവ്വിർ പാനൂർ റാഷിദ് കുന്നോത്ത്പറമ്പ് എന്നിവർ സംസാരിച്ചു .

വളരെ പുതിയ വളരെ പഴയ