തൂവ്വക്കുന്ന്: ഇന്ന് വൈകുന്നേരം 5 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം കളിച്ച്കൊണ്ടിരിക്കെ തെരുവ് നായകൾ പിന്നാലെ ഓടി 9 വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു.
പാനൂരിനടുത്ത തൂവ്വക്കുന്നിൽ പറമ്പിൽ കളിച്ചു കൊണ്ടിരിക്കെ തെരുവ് നായകൾ പിന്നാലെ ഓടിയതിനെ തുടർന്ന് 9 വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണു മരിച്ചു. തൂവ്വക്കുന്ന് ചേലക്കാട് മസ്ജിദിന് സമീപം മത്തത്ത് ഉസ്മാൻ - ഫൗസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഫസൽ (9) ആണ് മരിച്ചത്.
തൂവ്വക്കുന്ന് എൽ പി സ്കൂൾ നാലാം തരം വിദ്യാർത്ഥിയാണ്. വൈകുന്നേരം 5.30 ഓടെ സുഹൃത്തുക്കളോടൊപ്പം കളിച്ചു കൊണ്ടിരിക്കെ നായകൾ പിന്നാലെ ഓടിയതിനെ തുടർന്ന് കുട്ടികൾ ചിതറി ഓടുകയായിരുന്നു.
മറ്റെല്ലാവരും അവരവരുടെ വീടുകളിൽ എത്തിയെങ്കിലും ഫസലിനെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചലിലാണ് രാത്രി 7 മണിയോടെ സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടിൻ്റെ ആൾമറയില്ലാത്ത കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പാനൂരിൽ നിന്നും ഫയർ ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: ആൽഫ ഫാത്തിമ
ഖബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം തൂവ്വക്കുന്ന് കല്ലുമ്മൽ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.