മൊകേരി ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുട്ടികള്‍ക്ക് കളരി പരിശീലനം നടപ്പിലാക്കുന്നതിന് വേണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമുള്ള പരിശീലകനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ 14/01/2025 ന് മുമ്പായി അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കൂരാറ ഗവ. എല്‍ പി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ മുമ്പാകെ ഹാജരാക്കുകയോ, രജിസ്റ്റേര്‍ഡ് തപാല്‍ മുഖേന ഹെഡ്മാസ്റ്റര്‍ , കൂരാറ ഗവ. എല്‍ പി സ്കൂള്‍, കൂരാറ പി ഒ എന്ന മേല്‍വിലാസത്തില്‍ അയച്ച് നല്‍കുകയോ ചെയ്യേണ്ടതാണ്.