Zygo-Ad

തുരുത്തി മുക്ക് പാലത്തിന് കിഫ് ബി യുടെ പരിഷ്കരിച്ച ധനസഹായം


കരിയാട് : തുരുത്തി മുക്ക് പാലം നിർമ്മാണത്തിന്  കിഫ്ബി 17,95,62,800.68 കോടിയുടെ അനുമതിയായി.

 കണ്ണൂർ ജില്ലയെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന മയ്യഴി പുഴക്ക് കുറുകെ കിടഞ്ഞിയിൽ നിന്നാണ് തുരുത്തിമുക്ക് പാലം നിർമ്മിക്കുക. അനിശ്ചിതത്വത്തിലായ പാലം നിർമ്മാണത്തിന് 

ഇതോടെ പുതുജീവൻ കൈവന്നിരിക്കുകയാണ്. 2019 ൽ തറക്കല്ലിട്ട പാലത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ മാത്രം തുടങ്ങി പിന്നീട് നിർത്തിവെക്കുകയായിരുന്നു .

  സ്ഥലമെടുപ്പ് നടപടികൾ വൈകിയതിനെ തുടർന്ന് കരാറേറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി പിൻമാറിയതിനെ മൂന്ന് തവണ ടെൻഡർ ചെയ്തെങ്കിൽ 27 ശതമാനം തുക കൂടുതൽ രേഖപ്പെടുത്തിയതിനാൽ അടങ്കൽ പുന:പരിശോധിക്കാൻ കിഫ് ബി വിദഗ്ദ സമിതി നിർദ്ദേശിക്കുകയായിരുന്നു. 

കെ.പി.മോഹനൻ എം.എൽ.എ.യുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കിഫ് ബി ഇപ്പോൾ സാമ്പത്തികാനുമതി നൽകിയത്. കെ.ആർ.എഫ്.ബി. സാങ്കേതികാനുമതി നൽകുന്നതോടെ വേഗത്തിൽ പ്രവൃത്തിയ്ക്കായി ടെൻഡർ നടപടിയാവും.

   നേരത്തെ പ്രവൃത്തി അനന്തമായി നീണ്ടതോടെ കെ.പി.മോഹനൻ എം.എൽ.എ, ഇ.കെ. വിജയൻ എം.എൽ.എ എന്നിവർ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി ചർച്ച നടത്തുകയും കഴിഞ്ഞ വർഷം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തിരുവനന്തപുരത്ത് ചേരുകയും ചെയ്തിരുന്നു.

വളരെ പുതിയ വളരെ പഴയ