പാനൂർ :ചൊക്ലി, മൊകേരി, കതിരൂർ, പന്ന്യന്നൂർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായ റെഡ് ചില്ലി കൃഷിയുടെ ബ്ലോക്കുതല ഉദ്ഘാടനം ചൊക്ലി പഞ്ചായത്തിൽ നടന്നു. ഒളവിലം മേക്കരവീട്ടിൽ താഴെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ ശൈലജ ഉദ്ഘാടനം ചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡൻ്റ് സി കെ രമ്യ അധ്യക്ഷയായി. നെൽക്കതിർ കർഷക ഗ്രൂപ്പിന്റെ സെൻ്റോളം വരുന്ന ഭൂമിയിലാണ് തൈ പാകിയത്. ബ്ലോക്ക് കൃഷി അസി.ഡയറക്ടർ പി സതീശൻ, ചൊക്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഒ ചന്ദ്രൻ, ചൊക്ലി കൃഷി ഓഫീസർ എം അഞ്ജു 25 എന്നിവർ സംസാരിച്ചു.