കോഴിക്കോട് വെച്ച് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവച്ച യെസ് അക്കാദമി വിദ്യാർത്ഥികളെ ആദരിച്ചു. എം പി ഷാഫി പറമ്പിൽ അനുമോദന പ്രഭാഷണം നിർവഹിച്ചു. കുട്ടികൾക്കുള്ള മെമെന്റോയും നൽകി.
കെ പി മോഹനൻ എം എൽ എ, കെ പി ഹാഷിം, പാനൂർ എസ് ഐ സുനിൽ സാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. യെസ് അക്കാദമി ജനറൽ മാനേജർ നിസ്താർ കിഴുപറമ്പ് സ്വാഗതം പറഞ്ഞു. യെസ് അക്കാദമി ചെയർമാൻ ബാലിയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു.