Zygo-Ad

പുത്തൂർ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിന് മർദ്ദനമേറ്റു.


 ചെണ്ടയാട്: നിള്ളങ്ങൽ തുണ്ടിയിൽ മoപ്പുര ക്ഷേത്ര ഉത്സവപറമ്പിൽ വച്ച് കോൺഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡണ്ട് കെ പി വിജീഷിനെ മർദ്ദനമേറ്റ പരിക്കുകളോടെ ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി പി എം പ്രവർത്തകനായ ഷംജിത്തിൻ്റെ നേതൃത്വത്തിലുള്ള  ഒരു വിഭാഗം പ്രവർത്തകരാണ് മർദ്ദിച്ചത്.ഉത്സവ പറമ്പുകളിൽ ഭീകരാവസ്ഥ സൃഷ്ടിക്കാനുള്ള സി പി എം ശ്രമം പൊതുജനങ്ങൾ തിരിച്ചറിയണമെന്ന് സന്ദർശിച്ച ഷാഫി പറമ്പിൽ എം പി പറഞ്ഞു. ബ്രാഞ്ചിൽ റിപ്പോർട്ട് ഉണ്ടായിട്ടും ഉത്സവ സീസൻ്റ തുടക്കത്തിൽ തന്നെ സംഘർഷം തടയുന്നതിൽ പോലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി പാനൂർ ബ്ലോക്ക് സെക്രട്ടറി കെ പി രാമചന്ദ്രൻ ആരോപിച്ചു.

വളരെ പുതിയ വളരെ പഴയ