Zygo-Ad

പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ ടി ഐ പന്ന്യന്നൂര്‍ ന്റെയും നേതൃത്വത്തില്‍ മനുഷ്യ ശൃംഗല നടത്തി


 മാലിന്യ മുക്ത നവ കേരളം ജനകീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 1 മുതൽ 7 വരെ സങ്കടിപ്പിക്കുന്ന വലിച്ചെറിയല്‍ വിരുദ്ധ വാരാഘോഷവുമായി ബന്ധപ്പെട്ട്  പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ ടി ഐ പന്ന്യന്നൂര്‍ ന്റെയും നേതൃത്വത്തില്‍ മനുഷ്യ ശൃംഗല ,ശുചിത്വ പ്രതിജ്ഞ, സിഗ്നേച്ചർ ക്യാമ്പയിന്‍, മെഗാ ശുചീകരണം എന്നീ പ്രവര്‍ത്തനങ്ങള്‍   പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്   എ ഷൈലജ  ഉദ്ഘാടനം ചെയ്തു. ജനങ്ങളില്‍ വലിച്ചെറിയല്‍ മനോഭാവം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഈ ക്യാമ്പയിന്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി റംല അധ്യക്ഷത വഹിച്ചു.  പാനൂര്‍ ബ്ലോക്ക് സെക്രട്ടറി ശ്രീ. ടി ഡി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പാനൂര്‍ ബ്ലോക്ക് ശുചിത്വ ചാര്‍ജ് ഓഫീസർ  സന്തോഷ് മമ്മാലി,ഹരിത കേരള മിഷന്‍ ആര്‍ പി  രജുല പി പി, ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

 പരിപാടിയില്‍ ആശംസ അര്‍പ്പിച്ചുകൊണ്ട്‌ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി  ശ്രീമതി എന്‍ പ്രസീത, ഭരണ സമിതി അംഗങ്ങള്‍ , ഐ ടി ഐ അധ്യാപകര്‍,ഹെഡ് അക്കൗണ്ടന്റ്, ജി ഇ ഒ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍  ബ്ലോക്ക് മെമ്പര്‍ ശ്രീമതി ഷീജ കാരായി നന്ദി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ