ചെണ്ടയാട്: കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭ മുഖ്യത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു.ശ്രീ.കെ.പി. മോഹനൻ എംഎൽഎ ദിനാചരണം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ.ലത അദ്ധ്യത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എൻ അനിൽകുമാർ , ബ്ലോക്ക് മെമ്പർ ചന്ദ്രിക പതിയന്റവിട , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. മഹിജ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ പി. അനിത, മെമ്പർകെ.ജിഷ, സംഘാടക സമിതി കൺവീനർ കെ.പി നന്ദനൻ , എച്ച്എംസി മെമ്പർ മൊയ്തു പത്തായത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോക്ടർ ദീക്ഷിത് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പാലിയേറ്റീവ് നഴ്സ് സതി, ഡ്രൈവർ രാജൻ എന്നിവരെ കെ.പി.മോഹനൻ എം എൽ എ ആദരിച്ചു.
പാലിയേറ്റീവ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മനസ്സിൽ സംഗീതത്തിന്റെ കുളിർ മഴ പെയ്യിച്ച് ശ്രീ.കെ.പി.മോഹനൻ എം എൽ എ ആലപിച്ച ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം ഏറെഹൃദ്യമായിരുന്നു. തുടർന്ന് സ്റ്റാഫ് നഴ്സ്
എം കെ മിനി വളണ്ടിയർ മാർക്കുള്ള ബോധവർക്കരണ ക്ലാസ്സ് എടുത്തു. വാർഡ് മെമ്പർ ഗിരീഷ് പോതിയാലും സംഘവും അവതരിപ്പിച്ച ഗാനാഞ്ജ് ലിയും അരങ്ങേറി
രോഗികൾക്ക് മാസികമായി ആശ്വാസമേകാൻ കുടുംബാരോഗ്യ കേന്ദ്രത്തിൽ തുടങ്ങുന്ന ലൈബ്രറിക്ക് ശ്രീ.കെ.പി. മോഹനൻ എം എൽ എ ആദ്യ ഘട്ടമെന്ന നിലയിൽ 100 പുസ്തകങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചു