Zygo-Ad

ഗ്രാമസഭയിൽ താരമായി കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ വിദ്യാർത്ഥി നഹിയാൻ ബിൻ നൗഷാദ്

 


കണ്ണങ്കോട്: കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡായ കണ്ണങ്കോട് വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭയിൽ പങ്കെടുക്കാൻ എത്തിയ ഗ്രാമസഭ അംഗങ്ങൾക്കായി മാലിന്യ മുക്ത വലിച്ചെറിയൽ മുക്ത സന്ദേശം പകർന്ന ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ് കണ്ണങ്കോട് വെസ്റ്റ് എൽപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായ ഹരിത ക്ലബ്ബ് കൺവീനർ കൂടിയായ നഹിയാൻ ബിൻ നൗഷാദ് തട്ടാന്റെവിട.

 സംസ്ഥാന സർക്കാരിൻറെ മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി സ്കൂൾ തലങ്ങളിൽ തുടക്കം കുറിച്ച് ഹരിത വിദ്യാലയം

 പദ്ധതിയുടെ ഭാഗമായ സ്കൂൾ തല പ്രവർത്തനങ്ങൾ, സ്കൂൾ തലത്തിലെ സമീപകാല പാരിസ്ഥിതിക പ്രവർത്തനങ്ങൾ, അതോടൊപ്പം വലിച്ചെറിയുന്നതിനെതിരെ പഞ്ചായത്ത് കൈകൊണ്ട സമീപകാല ശിക്ഷാ നടപടികൾ ഉൾപ്പെടെ പരാമർശിച്ചുകൊണ്ട് ചുരുങ്ങിയ വാക്കുകളിൽ ഹൃദ്യമായ അവതരണത്തിന് നിറകയ്യടിയും ലഭിച്ചു,

വാർഡ് മെമ്പർ ഫൈസൽ കുലോത്ത് പ്രത്യേക താൽപര്യമെടുത്താണ് വിദ്യാർഥിയുടെ പ്രസംഗത്തിന് അവസരം ഒരുക്കിയത്, 

നാളെ നാടിനെ നയിക്കേണ്ട ഇന്നത്തെ കുട്ടികളെ ശുചിത്വ ശീലം ഉള്ളവരാക്കുക എന്നതോടൊപ്പം തന്നെ ശുചിത്വ സന്ദേശ പ്രചാരകരായി പ്രവർത്തിക്കാൻ പ്രാപ്തമാക്കുക എന്ന ആശയം

ആശയം പങ്കു വെച്ചപ്പോൾ കണ്ണങ്കോട് വെസ്റ്റ് എൽ പി സ്കൂൾ ഹരിത ക്ലബ്ബ് കോർഡിനേറ്റർ സുർജിത്ത് മാസ്റ്റർ പൊന്നത്ത് ആവശ്യമായ സഹായങ്ങൾ നൽകുകയായിരുന്നു,

മുൻകൂട്ടി വലിയ തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ ചുരുങ്ങിയ സമയം കൊണ്ട് വലിയ സദസ്സിനു മുമ്പിൽ ഗൗരവമേറിയ വിഷയം സംസാരിക്കാനുള്ള പ്രാപ്തി വിദ്യാർത്ഥികൾക്ക് ലഭിക്കാൻ സ്കൂളിലെ വിവിധ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ് സഹായകമായി,

ഗ്രാമ സഭയുടെ ഔദ്യോഗിക നടപടി ക്രമങ്ങൾക്ക് മുമ്പായിരുന്നു വിദ്യാർത്ഥിയുടെ വേറിട്ട പ്രസംഗത്തിന് അവസരം ഒരുക്കിയത്..

ഗ്രാമ സഭയിൽ വാർഡ് മെമ്പർ ഫൈസൽ കൂലോത്ത് അധ്യക്ഷത വഹിച്ചു,

ഫെസിലിറ്റേറ്റർ ഭാസ്കരൻ വയലാണ്ടി വിശദീകരണം നടത്തി, പഞ്ചായത്ത് എച്ച് സി ധനീഷ്, കോഡിനേറ്റർ രമ്യ, സംസാരിച്ചു ഹരിത കർമ്മ സേന അംഗം സിൽന സ്വാഗതം പറഞ്ഞു,

വളരെ പുതിയ വളരെ പഴയ