Zygo-Ad

കടവത്തൂർ എസ്ബിഐ എടിഎം കവർച്ചശ്രമം: ജാർഖണ്ഡ് സ്വദേശി അറസ്‌റ്റിൽ

 


പാനൂർ :സ്‌റ്റേറ്റ് ബാങ്ക് ഓഫ്  ഇന്ത്യ കടവത്തൂർ ശാഖയുടെ എടിഎം തകർത്തു പണം കവരാൻ ശ്രമിച്ച   കേസിൽ പ്രതിയായ ജാർഖണ്ഡ് സ്വദേശി മുഹമ്മദ് റിസ‌്വാൻ അൻസാറിനെ (32) 8 മാസത്തിനു ശേഷം കൊളവല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു.കടവത്തൂർ ടൗണിൽ മുണ്ടത്തോട്   റോഡിലെ എടിഎമ്മിൽ നിന്ന് പണം കവരാനായിരുന്നു ശ്രമം.

കഴിഞ്ഞ ഏപ്രിൽ 2നായിരുന്നു സംഭവം. പൊലീസ് ഇൻസ്പെക്ടർ കെ.സുമിത്കുമാറിന്റെ  നേതൃത്വത്തിലുള്ള പോലീസ് ചമ്പാട് ജോലി സ്ഥലത്തു വച്ചാണ് ഇന്നലെ തന്ത്രപരമായി അറസ്റ്റ് ചെയ്തത്. കടവത്തൂരിലെ വാടക കെട്ടിടത്തിലാണ് താമസം. മുഖംമൂടിയും ഹെൽമറ്റും ധരിച്ചാണ് രാത്രി മോഷണത്തി നെത്തിയത്. പ്രതിയെ തിരിച്ചറിയാൻ സിസിടിവി സഹായകമായി. തലശ്ശേരി കോടതി റിമാൻഡ് ചെയ്തു.

SI മാരായ പ്രശോഭ്. പ്രഷീദ് Asi മാരായ ശരത്. സഹദേവൻ. SCPO രജിലേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

WhatsApp Groupകൂടുതൽ പ്രാദേശിക വാർത്തകളും അറിയിപ്പുകളും ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..
JOIN GROUP
വളരെ പുതിയ വളരെ പഴയ