ചൊക്ലി: മൂന്ന് വർഷത്തെ എംപ്ളോയ്മെൻ്റ് കോണ്‍ട്രാക്റ്റില്‍ ജോലി ചെയ്തു വരികയായിരുന്ന തൻ്റെ സഹോദരനെ കുവൈറ്റില്‍ കള്ള കേസ് കൊടുത്ത് പീഡിപ്പിക്കുന്നതായി ഉമ്മ ചൊക്ലി സ്വദേശിനി ബി.ആമിനയുടെയും സഹോദരി പുത്രൻ്റെയും ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ചൊക്ലി സ്വദേശിയായ ഫൈസല്‍ ഹംസ കണ്ണൂർ പ്രസ് ക്ലബ്ബില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
2022 ജൂണ്‍ 16ന് കുവൈറ്റിലേക്ക് ജോലി ആവശ്യാർത്ഥം സഹോദരൻ ഫിറോസിനെ താനാണ് കുവൈറ്റിലേക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കൊണ്ടു പോയത്.
ജോലി സ്ഥലത്ത് അച്ചടക്ക നടപടി നേരിട്ടതിനെ തുടർന്നാണ് ഫിറോസിനെ വർക്ക് അറേഞ്ചിൻ്റെ ഭാഗമായി റിസപ്ഷനില്‍ നിന്നും മെഡിക്കല്‍ സ്റ്റോറിലേക്ക് മാറ്റിയത്. ഇവിടെ നിന്നും അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നാട്ടിലേക്ക് അയച്ചത്.
മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് മാനേജ്മെൻ്റ് ഈ വിഷയത്തില്‍ നീതിപൂർവ്വമായാണ് ഫിറോസിനോട് പെരുമാറിയത്. 900 വിവിധ രാജ്യക്കാരും മതക്കാരുമായ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
മെട്രോ മാനേജ്മെൻ്റ് നാട്ടിലേക്ക് അയച്ച സഹോദരൻ അറിയാതെ വീണ്ടും കുവൈറ്റിലെത്തിയതാണ് സർക്കാരിൻ്റെയും പൊലീസിൻ്റെയും നടപടി നേരിടാൻ കാരണം. ഇക്കാര്യത്തില്‍ സഹോദരനെന്ന നിലയില്‍ തനിക്കോ മെട്രോ കമ്പിനിക്കോ യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും ഫൈസല്‍ ഹംസ അറിയിച്ചു.