Zygo-Ad

മൊകേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹരിദാസ് മൊകേരിക്ക് അയോഗ്യത.



മൊകേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹരിദാസ് മൊകേരിക്ക് അയോഗ്യത ഉത്തരവ്.ടി.പി.ഹരിദാസൻ എന്ന ഹരിദാസ് മൊകേരി ജാമ്യക്കാരൻ എന്ന നിലയിൽ കൂത്തുപറമ്പ് റീജിയണൽ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ സി985 ൽ നിന്നും പി.സി.സുമേഷ് എന്നവർ എടുത്ത PLMT 2128 നമ്പർ വായ്പ നിശ്ചിത സമയ പരിധിക്കകം അടച്ചു തീർക്കാതെ കുടിശ്ശിക വരുത്തിയിട്ടുള്ളതായി ഉത്തമ ബോദ്ധ്യം വന്ന സാഹചര്യത്തിൽ, 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ ചട്ടം 44 ഉപചട്ടം (1)(സി) (1)യിൽ നിഷ്ക്കർഷിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കേരള സഹകരണ സംഘം നിയമത്തിലെ ചട്ടം 44 ഉപ ചട്ടം(3) പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ആണ് മൊകേരി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ എഫ് 1463 ന്റെ ഭരണ സമിതി അംഗമായി തുടരുന്നതിന് അയോഗ്യത കല്പിച്ചു കൊണ്ട് ജോയന്റ് രജിസ്റ്റാർ വിധി ന്യായം പുറപ്പെടുവിച്ചത്.

നിലവിൽ മൊകേരി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറാണ് ഹരിദാസ് മൊകേരി.

വളരെ പുതിയ വളരെ പഴയ