Zygo-Ad

മൊകേരി ഗ്രാമ പഞ്ചായത്ത് കൂരാറ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം നടന്നു

 


മൊകേരി ഗ്രാമ പഞ്ചായത്ത് കൂരാറ ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ  ശിലാസ്ഥാപനം നടന്നു. കൂത്ത് പറമ്പ് എം എൽ എ കെ.പി.മോഹനൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹു:ആരോഗ്യ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി. വത്സൻ സ്വാഗതം പറഞ്ഞു.  ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ശിലാഫലകം  .കെ പി മോഹനൻ എം.എൽ എ അനാച്ഛാദനം ചെയ്തു.

വളരെ കാലത്തെ ജനങ്ങളുടെ ആഗ്രഹമായിരുന്നു വള്ള്യായിലെ കുടുംബ ആരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ കൂരാറ മേഖലയിൽ ഒരു ആരോഗ്യ കേന്ദ്രം എന്ന ആവശ്യം 

വാർഡ് മെമ്പർ കെ.വി.മുകുന്ദൻ ചെയർമാനും പി.ഗംഗാധരൻ മാസ്റ്റർ കൺവീനറുമായ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടെത്തിയ സ്ഥലം ഫണ്ട് സ്വരൂപിച്ച് വിലക്ക് വാങ്ങിയ സ്ഥലത്താണ് നിർദ്ദിഷ്ട കെട്ടിട നിർമ്മാണത്തിന് സാഹചര്യമൊരുങ്ങിയത്. 

2021-22 വര്‍ഷത്തെ എന്‍എച്ച്എം - ആര്‍.ഒ.പി ഫണ്ടില്‍ നിന്നും അനുവദിച്ച 67 ലക്ഷം രൂപ ഉപയോഗിച്ചാണ് കൂരാറയില്‍ ജനകീയ ആരോഗ്യ കേന്ദ്രം നിർമ്മിക്കുന്നത്.  എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ :പി കെ അനില്‍ കുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ: സിപി .ബിജോയ് എന്നിവര്‍ മുഖ്യാതിഥികളായി.

 പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ .വി മുകുന്ദന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി പി റഫീഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെര്‍പേഴ്‌സണ്‍ വി പി ഷൈനി, മൊകേരി എഫ്.എച്ച് .സി മെഡിക്കല്‍ ഓഫീസര്‍ ഡോ: എസ് .ശ്രുതി, പഞ്ചായത്ത് സെക്രട്ടറി കെ സത്യന്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ ദിനേശന്‍, കെ കുമാരന്‍, ജഗദീപന്‍, അസീസ് കാങ്ങാടന്‍, , നാസര്‍ കൂരാറ, സബ്‌സെന്റര്‍ സ്ഥലമെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പി ഗംഗന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.  ഒ പി ബാബു നന്ദിപറഞ്ഞു.

വളരെ പുതിയ വളരെ പഴയ