Zygo-Ad

പാനൂരിൽ സൗജന്യ മ്യൂറൽ പെയിന്റിംഗ് പരിശീലനം

 


പാനൂർ : പാനൂരിൽ ഫോക് ലാന്റ്, കെറ്റൽ, യംഗ് മൈൻഡ്സ് ക്ലബ്ബ് പാനൂർ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ മ്യൂറൽ പെയിൻ്റിംഗ് പരിശീലനം ഫോക് ലാൻ്റ് ചെയർമാൻ ഡോ : വി ജയരാജൻ ഉദ്ഘാടനം ചെയ്തു.

 യംഗ് മൈൻഡ്സ് ക്ലബ്ബ് പാനൂർ പ്രസിഡൻ്റ് ആർ.കെ രാജേഷ്, ഡിസ്ട്രിക്ട് സെക്രട്ടറി വി.പി അനന്തൻ, പ്രിയ ഗോപാൽ ,ഉഷ രാജൻ, മഹേഷ്‌ കുമാർ , സിസിലി എം തുടങ്ങിയവർ സംസാരിച്ചു. 

യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക് 2 വനിതാ ശക്തീകരണ പരിപാടിയുടെ ഭാഗമായാണ് സൗജന്യ മ്യൂറൽ പെയിൻ്റിംഗ് പരിശീലനം നടക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം നാലുമാസമാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9961094030 എന്ന മൊബെൽ നമ്പറിൽ ബന്ധപ്പെടുക.

വളരെ പുതിയ വളരെ പഴയ