കരിയാട്: സി ഐ ഇ ആർ- എം എസ് എം പാനൂർ മണ്ഡലം സർഗമേളയിൽ പാനൂർ ഇസ്ലാഹിയ്യത്തു സലഫിയ്യ ചാമ്പ്യന്മാരായി. കടവത്തൂർ മൈത്രി ഹോളിഡേ മദ്രസ രണ്ടാം സ്ഥാനവും കരിയാട് മദ്രസത്തുൽ മുജാഹിദീൻ മൂന്നാം സ്ഥാനവും നേടി. 68 ഇനങ്ങളിൽ രണ്ട് ദിവസമായി കരിയാട് നടന്ന മത്സരങ്ങളിൽ അഞ്ച് വിഭാഗങ്ങളിലായി ഏഴ് മദ്രസകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
കിഡ്സ് വിഭാഗത്തിൽ കടവത്തൂർ മൈത്രി ഹോളിഡേ മദ്രസയിലെ അബ്ദുൽ മുയിസ്, ചിൽഡ്രൻ വിഭാഗത്തിൽ കടവത്തൂർ മൈത്രി ഹോളിഡേ മദ്രസയിലെ മെഹ്റ തഹ്സീനും കരിയാട് മദ്രസത്തുൽ മുജാഹിദീനിലെ ആയിഷ മുനീബും വ്യക്തിഗത ചാമ്പ്യന്മാരായി.
സബ്ജൂനിയർ വിഭാഗത്തിൽ കരിയാട് മദ്രസത്തുൽ മുജാഹിദീനിയിലെ സൈബ് മുഹമ്മദ് ഹാനി, ജൂനിയർ വിഭാഗത്തിൽ പാനൂർ ഇസ്ലാഹിയത്തു സലഫിയയിലെ മുഹമ്മദ്, ഹസ് വ ആർ എം എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി. ടീൻസ് വിഭാഗത്തിൽ പാനൂർ ഇസ്ലാഹിയത്ത് സലഫിയയിലെ ഫാത്തിമ നൗഫൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി.
സർഗ്ഗമേള പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ റുക്സാന ഇക്ബാൽ ഉദ്ഘാടനം ചെയ്തു. കെ എൻ എം മർക്കസുദഅവ പാനൂർ മണ്ഡലം പ്രസിഡണ്ട് ബാണോത്ത് അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗായകൻ എം എ ഗഫൂർ വിശിഷ്ടാതിഥിയായിരുന്നു. പോണ്ടിച്ചേരി ഹെൽത്ത് സർവീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ പി ഇസഹാക്ക്, ഐ എസ് എം സംസ്ഥാന ട്രഷറർ അദീബ് പൂനൂർ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ, കെ എൻ എം മർക്കസുദഅവ പാനൂർ മണ്ഡലം സെക്രട്ടറി ഉമ്മർ എടപ്പാറ, എം ജി എം സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. മറിയം അൻവാരിയ, സി ഐ ഇ ആർ ജില്ലാ ചെയർമാൻ റമീസ് പാറാൽ, ഐ എസ് എം ജില്ലാ പ്രസിഡണ്ട് റാഫി പേരാമ്പ്ര, ലത്തീഫ് പോക്കറാട്ടിൽ, ഉമ്മർ ടി സി, ആർ അബ്ദുൽ ഖാദർ സുല്ലമി, സമീറ വേരടിയിൽ, ജലീല പോക്കറാട്ടിൽ, അസീസ് കല്ലിക്കണ്ടി, ഉമ്മർ കെ പി അബ്ദുൽ നാസർ എന്നിവർ പങ്കെടുത്തു.