പാനൂർ മുൻസിപ്പൽ ഓഫീസിന് സമീപത്ത് വെച്ച് ഫെഡറൽ ബാങ്ക് ജീവനക്കാരന് തെരുവ് നായയുടെ കടിയേറ്റു.
ഫെഡറൽ ബാങ്ക് ജീവനക്കാരനായ കൂറ്റേരി സ്വദേശി അനിൽ കുമാറിനെയാണ് മുൻസിപ്പൽ ഓഫീസിന് മുന്നിൽ വെച്ച് ഒരു കൂട്ടം തെരുവ് നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചത്. കാലിന് കടിയേറ്റ അനിൽ കുമാർ പാനൂർ ഗവ:ആശുപത്രിയിൽ ചികിത്സ തേടി.