പാനൂർ : കണ്ണംവെള്ളി മുത്തൂറ്റ് സ്നഹാശ്രയ ടീം ആൽഫ, ലയൺസ് ക്ലബ്ബ്. തലശ്ശേരി, സ്പൈസ് ബഡ്സ് ഫുഡ് പ്രൊഡക്ട്സ് , ഫ്രൻഡ്സ് വായനശാല & ഗ്രന്ഥാലയം കണ്ണംവെള്ളി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ജീവിത ശൈലി വൃക്ക രോഗ നിർണയ ക്യാമ്പ് കണ്ണംവെള്ളി എകെജി മന്ദിരത്തിൽ വച്ച് സംഘടിപ്പിച്ചു.
ഫ്രൻഡ്സ് വായനശാല വൈസ് പ്രസിഡണ്ട് ജി.മുകുന്ദൻ മാസ്റ്റർ അധ്യക്ഷതയിൽ റിസൾട്ട് വിതരണവും ആരോഗ്യ ക്ലാസും തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഡയറക്ടർ, സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, ഡോ ശ്രീജിത്ത് വളപ്പിൽ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ ബോധവൽക്കരണ ക്ലാസ് ശ്രീ സുരേഷ് ബാബു നൽകി. സഹകരണ വകുപ്പ് ഇൻസ്പെക്ടർ ആഷിഷ് കെ.കെ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.കെ വിജയൻ മാസ്റ്റർ സ്വാഗതവും സുഗിത നന്ദിയും പറഞ്ഞു