Zygo-Ad

അരിയെവിടെ സർക്കാരെ ?


ചെണ്ടയാട്: റേഷൻ കടകളിൽ അരിയും, ഭക്ഷ്യ ധാന്യങ്ങളും എത്തിക്കാതെ കേരളത്തിലെ സാധാരണ ജനങ്ങളെ പട്ടിണിയിലാക്കിയ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാറിനെതിരെ പുത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെണ്ടയാട് മഞ്ഞ കാഞ്ഞിരം റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. 

ഡികെടിഎഫ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വള്ളിൽ നാരായണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി വിജീഷ് അധ്യക്ഷത വഹിച്ചു.

ജെ ബി എം ജില്ലാ ചെയർമാൻ സി വി എ ജലീൽ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി കെ.പി രാമചന്ദ്രൻ, തേജസ് മുകുന്ദ് എന്നിവർ പ്രസംഗിച്ചു. 

എ.രവീന്ദ്രൻ, ടി.പി മുഹമ്മദ്, ടി.പി ചന്ദ്രൻ, ഉഷ എം, സുനിഷ സി, സുജാത എം.സി ,സുരൻ കെ.പി, ചന്ദ്രൻ എ.പി, രജീഷ് പി പി, സജിൽ എസ്, രാജേന്ദ്രൻ എ.കെ , ജയപ്രകാശ് എൻ, ദിലിപൻ എൻ, പ്രകാശൻ കെ.കെ, മനോജ് എ.പി, പുരുഷു പി.വി, മനോജ് സി, അശോകൾ എൻപി , എൻ.സി നാണു, പ്രദീപൻ എം, ചന്ദ്രൻ സി.കെ, ജനാർദ്ധനൻ കെ ഷൈജു പി.കെ തുടങ്ങിയവർ നേതൃത്വം നൽകി. കെ അജേഷ് മാസ്റ്റർ സ്വാഗതവും എ.പി രാജു നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ