Zygo-Ad

ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാലിൽ നടന്ന സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തി കുററവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ എമ്മും കോൺഗസ്സും ആവശ്യപ്പെട്ടു

 


ചെണ്ടയാട്:  ചെണ്ടയാട് കണ്ടോത്തും ചാലിൽ      സ്ഫോടനം നടന്ന സ്ഥലം ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് സി.പി.ഐ എം. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ കുഞ്ഞബ്ദുള്ള എന്നിവർ സന്ദർശിച്ചു. നിരന്തരം സ്ഫോടനം നടന്നിട്ടും പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കാത്തത് പോലീസിൻ്റെ വീഴ്ചയാണ്. 

ഡോഗ് സ്ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താതിരിക്കുകയും നിരന്തരം സ്ഫോടനം ആവർത്തിക്കുകയും ചെയ്യുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. 

ആയതിനാൽ ശക്തമായ നടപടി പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തുടർച്ചയായി ഈ മേഖലകളിൽ നടക്കുന്ന ഭീതിജനകമാണെന്നും സ്ഫോടനത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരണമെന്നും കെ.ഇ കുഞ്ഞബ്ദുളള പറഞ്ഞു. 

ഏരിയാ കമ്മിറ്റിയംഗം എൻ.അനിൽ കുമാർ,കെപിസിസി നിർവാഹക സമിതിയംഗം വി.സുരേന്ദ്രൻ മാസ്റ്റർ, കെ.പി സാജു , കെ.പി ഹാഷിം, സിവിഎ ജലീൽ മാസ്റ്റർ, കെ.പി രാമചന്ദ്രൻ മാസ്റ്റർ, കെ.പി വിജീഷ്, തേജസ് മുകുന്ദ്, ടി.പി നൗഫൽ, കെ.പി സുരേഷ് ബാബു, വിജീഷ് വരപ്രത്ത് എന്നിവർ സന്ദർശനം നടത്തി.

വളരെ പുതിയ വളരെ പഴയ