Zygo-Ad

മീഠിതില്‍ പദ്ധതിയുമായി കൈകോര്‍ത്ത്‌ പാട്യം എന്‍.എസ്‌.എസ്‌ യൂണിറ്റ്‌

 


പാനൂര്‍: കണ്ണവം ട്രൈബല്‍ യു.പി. സ്‌കൂളില്‍ ആരംഭിച്ച മീഠിതില്‍ പദ്ധതിയുമായി സഹകരിച്ച്‌ പാട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്‌.എസ്‌.യൂണിറ്റ്‌. 

കുട്ടികളിലെ പോഷകാഹാരക്കുറവ്‌ പരിഹരിക്കുന്നതിന്‌ ട്രൈബല്‍ സ്‌കൂള്‍ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ മീഠിതില്‍. ഈ പദ്ധതിയിലേക്ക്‌ രണ്ടാഴ്‌ചത്തെ മുട്ടയും എള്ളുണ്ടയും കടല മിഠായിയുമാണ്‌ യൂണിറ്റ്‌ സംഭാവന ചെയ്‌തത്‌. 

ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യ പൂര്‍ണമായ ബാല്യം പ്രധാനം ചെയ്യുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.

എ. ഷിന്യ, സുസ്‌മി സുധാകരന്‍, സൗമ്യേന്ദ്രന്‍ കണ്ണംവെള്ളി എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായ വി. ആന്‍വിയ, എ. നിയ, ഷാരോണ സുശാന്ത്‌, നയന്‍ കൃഷ്‌ണ, കെ. നവതേജ്‌, ഗൗതം എസ്‌ ജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വളരെ പുതിയ വളരെ പഴയ