ചെണ്ടയാട്: നിരന്തരം സ്ഫോടനം നടന്നിട്ടും പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കാത്തത് പോലീസിൻ്റെ വീഴ്ചയാണ്. ഡോഗ് സ്ക്വാഡും ബോംബ്സ്ക്വാഡും പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താതിരിക്കുകയും നിരന്തരം സ്ഫോടനം ആവർത്തിക്കുകയും ചെയ്യുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
ആയതിനാൽ ശക്തമായ നടപടി പോലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വി സുരേന്ദ്രൻ മാസ്റ്റർ, കെ.പി സാജു , കെ.പി ഹാഷിം, സിവിഎ ജലീൽ മാസ്റ്റർ, കെ.പി രാമചന്ദ്രൻ മാസ്റ്റർ, കെ.പി വിജീഷ്, തേജസ് മുകുന്ദ്, ടി.പി നൗഫൽ, കെ.പി സുരേഷ് ബാബു, വിജീഷ് വരപ്രത്ത് എന്നിവർ ഡി സി സി പ്രസിഡൻ്റിനൊപ്പം സന്ദർശനം നടത്തി.