പാനൂർ : നഗരസഭ 37-ാം വാർഡ് പൂക്കോം മുരളി ഭവൻ എം.പി. ഷിബു ഒരു വർഷമായി കണ്ണൂർ മിംസ് ആശുപത്രിയിൽ വൃക്ക സംബന്ധമായ ചികിത്സയിലാണ്. ഇപ്പോൾ ഇരുവൃക്കകളും പ്രവർത്തന രഹിതമാവുകയും ഡയാലിസിസിന് വിധേയമായികൊണ്ടിരിക്കുകയുമാണ് ഈ ചെറുപ്പക്കാരൻ.
മാസങ്ങളോളം തുടർ ചികിത്സയിലായതു കൊണ്ടു തന്നെ ഭീമമായ ചികിത്സാ ചെലവ് തൊഴിൽ രഹിതനായ ഇദ്ദേഹത്തിന് താങ്ങാവുന്നതിലപ്പുറമായിരുന്നു.
പര സഹായമില്ലാതെ ഇനി മുന്നോട്ടു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഭാര്യയും 2 മക്കളും ഉൾപ്പെടുന്ന കുടുംബമാണ് ഷിബുവിന്റേത്. നമുക്ക് ഷിബുവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്.
വൃക്ക മാറ്റി വെച്ചാൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് കടന്നു വരാൻ കഴിയുകയുള്ളൂ. ഭീമമായ ചികിത്സാ ചെലവ് വഹിക്കാൻ കുടുംബത്തിന് സാധിക്കാത്ത അവസ്ഥയാണിന്ന്. ഭീമമായ ചികിത്സാ ചെലവിന് മുന്നിൽ പകച്ചു നിൽക്കുകയാണ് ഷിബുവിന്റെ കുടുംബം. അതിർ വരമ്പുകളില്ലാതെ ഷിബുവിന് വേണ്ടി നമുക്ക് കൈകോർക്കാം.
സ്നേഹവും കാരുണ്യവും കരുതലും ഉള്ള നമുക്ക് ഷിബുവിനെ ചേർത്തു പിടിക്കേണ്ടതുണ്ട്. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് 30 ലക്ഷം രൂപ ചികിത്സാ ചിലവ് കണക്കാക്കുന്നു. ഡയാലിസിസ് തുടരുന്നുണ്ട്. ഡയാലിസിനും മറ്റു ചികിത്സയ്ക്കുമായി വൻ തുക ഇപ്പോൾ തന്നെ ചെലവായി വരുന്നുണ്ട്.
ഗുരുതരമായ രോഗം ബാധിച്ച ഷിബുവിൻ്റെ വൃക്ക മാറ്റിവെക്കാനും തുടർ ചികിത്സയ്ക്കും നാട്ടുകാർ സർവ്വ കക്ഷിയോഗം ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. എം.സി. റിജുൽ മോഹൻ പ്രസിഡണ്ടും വി.പി പ്രേമകൃഷ്ണൻ മാസ്റ്റർ സെക്രട്ടറിയും പി. പി. രാമചന്ദ്രൻ മാസ്റ്റർ ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തിച്ചു വരുന്നത്.
ഈ കുടുംബത്തിന്റെ നിസ്സഹായവസ്ഥയിൽ പരമാവധി സഹായിക്കുന്നതിന് സുമനസ്സുകളുടെ സഹായവും കരുതലും ആവശ്യമാണ്. ഫെഡറൽ ബാങ്ക് പാനൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
പരമാവധി സഹായം നൽകി സഹകരിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.
A/ C No:20260200007637
Federal bank,Panoor
IFSC : FDRL0002026. ഫോൺ: 7356991744.